4 ജില്ലകളിലെ യെല്ലോ അലർട്ട് തുടരുന്നു; കേരളത്തിലെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകൾക്കുള്ളിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisements

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നാളെ ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മാത്രമാണ് ശക്തമായ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. 

Hot Topics

Related Articles