മണർകാട് പള്ളിയിൽ എട്ടു നോമ്പ് ആചരണത്തിന് തുടക്കമായി; പെരുന്നാൾ കൊടിയേറ്റിന് ആയിരങ്ങൾ സാക്ഷിയായി 

മണർകാട് : സെന്റ്.മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചു.  ഇന്ന് രാവിലെ 6 ന് കുറിയാക്കോസ് മോർ ക്ലീമീസ്സ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ കരോട്ടെ പള്ളിയിലും, തുടർന്ന് 8.30 ന് ഇടവക മെത്രാപോലിത്ത തോമസ് മോർ തിമോത്തിയോസ് മെത്രാപോലിത്തയുടെ കാർമികത്വത്തിൽ താഴത്തെ പള്ളിയിൽ മൂന്നിൻമേൽ കുർബാനയും നടന്നു. 

Advertisements

ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെട്ടു. തുടർന്ന് മണർകാട് കവലയ്ക്ക് സമീപമുള്ള ചെറുകുന്നേൽ ജെയിംസ് പി ജോർജിന്റെ ഭാവനാങ്കണത്തിൽ നിന്ന് കൊടിമരം ഭക്തിനിർഭരമായ ഘോഷയാത്രയോടെ പള്ളിയിൽ എത്തിച്ചു. 4.30 ന് കൊടിമരം ഉയർത്തൽ ചടങ്ങ് നടത്തപ്പെടുന്നതുമായിരിക്കും കൊടിമരം ഉയർത്തലിന് കുറിയാക്കോസ് മോർ ക്ലീമീസ് മെത്രാപോലിത്താ, വികാരി  ഇ ടി കുറിയാക്കോസ് കോർ എപ്പിസ്കോപ്പ, പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles