കോഴിക്കോട്: നിപ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ 13ന് രോഗം ബാധിച്ച ഇയാൾ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ അദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷന്‍ ഏരിയയില്‍ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിന് രാവിലെ 8.10ന് എച്ച്ഡിയു സ്റ്റാഫ് വാഷ് റൂമിലും ഇഡി സെക്കന്‍ഡ് ഫാര്‍മസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ജനറല്‍ ഒപിയിലും എട്ടരയ്ക്ക് ഇഡി ഫാര്‍മസിയും സന്ദര്‍ശിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബര്‍ പത്തിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബര്‍ 11ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമ്പത് മണി വരെയും രാത്രി 11.30നും ഇഡി പ്രയോറിറ്റി ഏരിയ സന്ദര്‍ശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് വൈകീട്ട് 7.30നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട്7.30 നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30നും 11-ന് ഉച്ചയ്ക്ക് 1.30നും ഇഖ്റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സില്‍ സന്ദര്‍ശനം നടത്തി.
സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതല്‍ 4.30 വരെ, ഒമ്പതിന് രാവിലെ 9 30നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റല്‍ മെയിന്‍ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയന്‍സ് മാര്‍ട്ടും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 11ന് ഇഖ്റ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവര്ത്തകന് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.