താനൂർ കസ്റ്റഡി കൊലപാതകം: അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് ; കേസ് ഇന്ന് സിബിഐക്ക് കൈമാറും

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് കേസിന്റെ രേഖകൾ ഇന്ന് സിബിഐക്ക് കൈമാറും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. കേസ് എത്രയും വേഗം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

Advertisements

ഓഗസ്റ്റ് 9-നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു.

Hot Topics

Related Articles