തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.അടുത്തിടെ ആരോഗ്യനില മോശമായ വിവരം ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തീരെ വയ്യാതിരിക്കുമ്പോഴും മകൻ ധ്യാനിന്റെ പുതിയ ചിത്രം കാണാൻ തിയറ്ററില്‍ അദ്ദേഹം വീല്‍ചെയറില്‍ എത്തി.
ധ്യാൻ ശ്രീനിവാസൻ നായകനായ ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോ കാണാനാണ് ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ശ്രീനിവാസൻ എത്തിയത്. തിയറ്ററിനുള്ളില്‍ പകുതി വരെ വീല്‍ചെയറില്‍ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും, ശ്വാസം മുട്ടലിന്‍റെ പ്രശ്നങ്ങളുള്ളതിനാല്‍ സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്നവര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആശുപത്രിവാസത്തിനു ശേഷം വിനീത് ശ്രീനിവാസനൊപ്പം ശ്രീനിവാസൻ ‘കുറുക്കൻ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.