ലൈഫ് മിഷൻ കോഴ ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി നിലപാടു തേടി

കൊച്ചി : ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെയും ഇ.ഡിയുടെയും നിലപാടു തേടി. ജസ്റ്റിസ് സി.എസ്. ഡയസ് ഹര്‍ജി ഒക്ടോബര്‍ മൂന്നിനു പരിഗണിക്കാൻ മാറ്റി.

Advertisements

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം 20202 ജൂലായ് 13ന് ഇ.ഡി കേസെടുക്കുകയായിരുന്നു. ഒരേ വിഷയത്തില്‍ ഒന്നിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമായതിനാല്‍ തന്റെ അറസ്റ്റും തുടര്‍ നടപടികളും നിയമപരമല്ലെന്ന് ശിവശങ്കര്‍ വാദിക്കുന്നു.

Hot Topics

Related Articles