കടുത്തുരുത്തി മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 19 കോടി രൂപ അനുവദിച്ചു; തുക അനുവദിച്ചത് അഡ്വ. മോൻസ് ന ജോസഫ് എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്ന്

റോഡ് നവീകരണത്തിന് 19 കോടി രൂപ  അനുവദിച്ചു; തുക അനുവദിച്ചത് അഡ്വ. മോൻസ് ന ജോസഫ് എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്ന് 

Advertisements

കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതും ശോച്യാവസ്ഥയിൽ  കിടന്നിരുന്നതുമായ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിൽ  വരുന്ന വിവിധ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ 19 കോടി രൂപ അനുവദിച്ചതായി അഡ്വ. മോൻസ് എം എൽ എ അറിയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി നിയമസഭാ സമ്മേളനത്തിനിടയില് അഡ്വ. മോൻസ്  ജോസഫ് എം.എൽ.എ. നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തിയിലെ 60 റോഡുകൾക്ക് സർക്കാർ ഫണ്ട് അനുവദിക്കാന് നടപടി സ്വീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഒരു വർഷമായി സർക്കാരിലേക്ക് നിരവധി എസ്റ്റിമേറ്റുകൾ സമർപ്പിച്ചെങ്കിലും കോട്ടയം ജില്ലയിലേക്ക് കാര്യമായ ഫണ്ട് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് റോഡുകൾ തകർന്ന് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി ആയിരിക്കുന്ന ദുരവസ്ഥ എം.എൽ.എ. മന്ത്രിയെ നേരിട്ട് ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രധാന ഉദ്യോഗസ്ഥരെ മുഴുവന് പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതലയോഗം മന്ത്രി വിളിച്ചുചേർക്കുകയും എം.എൽ.എ. യുടെ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർപ്പ് ഉണ്ടാക്കുകയുമായിരുന്നു. 

ഇതിൻ പ്രകാരം കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ റോഡുകൾ ഉൾപ്പെടുന്ന കടുത്തുരുത്തി, കുറവിലങ്ങാട്, തലയോലപ്പറമ്പ് പി.ഡബ്ല്യു.ഡി. സെക്ഷനുകള്ക്കുവേണ്ടി സംസ്ഥാനസർക്കാർ പ്രത്യേക ഉത്തരവിറക്കിയാണ് ഇപ്പോള് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഒരുവര്ഷത്തെ റണ്ണിംഗ് കോണ്ട്രാക്ടില് വിവിധ റോഡുകള് സംയുക്തമായി ഉള്പ്പെടുത്തി ക്ലസ്റ്ററുകളായിട്ടാണ് ഭരണാനുമതി നല്കിയിരിക്കുന്നത്. ഓരോ റോഡിനും പ്രത്യേകം ഫണ്ട് അനുവദിക്കുന്നതിന് പകരം ഒരു ഗ്രൂപ്പായി വിവിധ റോഡുകള് ഉള്പ്പെടുത്തിയുള്ള പ്രോജക്ടാണ് രൂപീകരിച്ചിരിക്കുന്നത്. 

കടുത്തുരുത്തി സെക്ഷന്റെ കീഴില് 253 ലക്ഷം രൂപയുടെ ഭരണാനുമതിയില് ഉള്പ്പെടുത്തിയിരിക്കുന്ന റോഡുകള് ചുവടെ ചേര്ക്കുന്നു. 

1) കുറുപ്പന്തറ – കാപ്പുന്തല

2) കല്ലംമ്പാറ – കുറുമുള്ളൂര് പള്ളിത്താഴം – ഓണംതുരുത്ത് 

3) തോട്ടുവാ – വിളയംകോട് – ചായംമാക്ക്

4) കോതനല്ലൂര് – പാറപ്പുറം ഗുരുമന്ദിരം – റെയില്വേ ഗേറ്റ് റോഡ് 

5) വെമ്പള്ളി – കോതനല്ലൂര് റോഡ്

6) ഓമല്ലൂര് – ഇലയ്ക്കാട്

7) മാഞ്ഞൂര്സൗത്ത് – പൂവ്വാശ്ശേരി – മാന്വെട്ടം റോഡ് 

കടുത്തുരുത്തി സെക്ഷന്റെ രണ്ടാമത്തെ ക്ലസ്റ്ററില് ഉള്പ്പെടുത്തി 235 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതില് ചേര്ത്തിരിക്കുന്ന റോഡുകള് ചുവടെ ചേര്ത്തിരിക്കുന്നതാണ്. 

1) കുറുപ്പന്തറ – മാഞ്ഞൂര് സൗത്ത് – നീണ്ടൂര് റോഡ് 

2) കടുത്തുരുത്തി ടൗണ് – തളിയില് മഹാദേവക്ഷേത്രം – ഗോവിന്ദപുരം – കുന്നശ്ശേരിക്കാവ് – മുട്ടുചിറ ഹോസ്പിറ്റല് റോഡ്

3) മഠത്തിപ്പറമ്പ് – പുലിക്കൂട്ടുമ്മേല് – മങ്ങാട്ടുകാവ് – ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല് റോഡ് 

4) കോതനല്ലൂര് – പള്ളിത്താഴം – നമ്പ്യാകുളം റെയില്വേ ഗേറ്റ് റോഡ്

5) കോതനല്ലൂര് തുവാനീസാപള്ളി – കുന്നുംപുറം – മഞ്ഞപ്പാട്ട് കോളനി റോഡ് 

6) വാലാച്ചിറ കടവ് –  പുതുശ്ശേരിക്കര – ആയാംകുടി സ്കൂള് ജംഗ്ഷന് റോഡ്

7) കല്ലംമ്പാറ മണ്ഡപം ജംഗ്ഷന് – വേദഗിരി റോഡ് 

8) കാഞ്ഞിരത്താനം – കാണക്കാരി റോഡില് ജംഗ്ഷന് വെള്ളക്കെട്ട് പരിഹരിക്കുന്നതിനും റോഡ് നവീകരണത്തിനുമായി 69 ലക്ഷം (സ്പെഷ്യല് പ്രോജക്ട്) അനുവദിച്ചു. 

പൊതുമരാമത്ത് വകുപ്പ് ഫേസ് 2 – ക്ലസ്റ്ററില് ഉള്പ്പെടുന്ന റോഡുകള് 

1) എം.സി. റോഡ് – കാണക്കാരി – വെമ്പള്ളി ലിങ്ക് റോഡ് 

2) കാണക്കാരി – മണ്ണത്താംകുന്ന് – കളത്തൂര് – കാഞ്ഞിരത്താനം റോഡ് 

3) ആദിത്യപുരം – മാന്വെട്ടം 

4) ആപ്പാഞ്ചിറ – അറുന്നൂറ്റിമംഗലം

5) തോട്ടുവാ – എലിവാലി – മുണ്ടുവേലി എന്നീ റോഡുകളുടെ അറ്റകുറ്റപ്പണികള്ക്കും നവീകരണത്തിനുമായി 149 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 

21 റോഡുകള്ക്കായി 706 ലക്ഷം രൂപയുടെ വികസന പ്രവര്ത്തനങ്ങള് ടെണ്ടര് ചെയ്ത് നടപ്പാക്കാനാണ് ഇതിലൂടെ നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാംഘട്ട റോഡ് ലിസ്റ്റും സര്ക്കാര് ഉത്തരവ് ഇറക്കിയിട്ടുള്ളതായി എം.എല്.എ. വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.