തല്ല് കേസ് അധ്യാപികയോട് പറഞ്ഞു: പാറശ്ശാലയിൽ ഒൻപതാം ക്ലാസുകാരന്റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു

തിരുവനന്തപുരം: പാറശ്ശാലയില്‍ ഒൻപതാം ക്ലാസുകാരന്റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചതായി പരാതി. ഒമ്പതാം ക്ലാസുകാരനായ കൃഷ്ണകുമാറിനാണ് മർദ്ദനമേറ്റത്. പാറശ്ശാല സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൃഷ്ണകുമാറിനെ അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ ഇവര്‍ മറ്റൊരു സഹപാഠിയെ അടിച്ച വിവരം കൃഷ്ണകുമാര്‍ അധ്യാപികയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. 

Advertisements

പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. എന്നാൽ സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അറിയാനായി സംഘർഷത്തിലുൾപ്പെട്ട കുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Hot Topics

Related Articles