കോട്ടയം തലയോലപ്പറമ്പിലെ സി പി എം നേതാക്കളുടെ തട്ടിപ്പ് : 43 ലക്ഷം രൂപയുടെ സ്വർണം കവർന്നതായി ജുവലറി ഉടമയുടെ പരാതി

തലയോലപറമ്പ്: നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കുറച്ചു പണം മുൻകൂർ നൽകി 43 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം വാങ്ങി ദമ്പതികൾ കബളിപ്പിച്ചതായി പരാതി. തലയോലപറമ്പ് വടകരയിലെ ജുവലറി ഉടമയാണ് തലയോലപറമ്പ് പുത്തൻപുരയ്ക്കൽ അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവർക്കെതിരെ വൈക്കം ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്. നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന ഇവർ സമീപിച്ചപ്പോൾ ഇവരുടെ ഡി വൈ എഫ് ഐ, സി പി എം ബന്ധം കണക്കിലെടുത്ത് ഇക്കാര്യം സത്യമാണെന്ന് ജുവലറി ഉടമ വിശ്വസിക്കുകയായിരുന്നു.

Advertisements

പല അവധി കഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ജുവലറി ഉടമയ്ക്ക് മനസിലായത്. അനന്തനുണ്ണിസി പി എം തലയോലപറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗവും ഭാര്യ കൃഷ്ണേന്ദു ഡി വൈ എഫ് ഐ തലയോലപറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയുമായിരുന്നു. തലയോലപറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അനന്തനുണ്ണിയുടെ ഭാര്യ കൃഷ്ണേന്ദുവും സഹപ്രവർത്തക ദേവീ പ്രജിത്തും ചേർത്ത് 42.22 ലക്ഷം രൂപ തലയോലപറമ്പിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തു കടന്നു കളഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇവർക്കെതിരെ പുതിയ പരാതി ലഭിച്ചത്.

Hot Topics

Related Articles