കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു; മാതാവിന്റെ വിരൽ അറ്റുതൂങ്ങി ; യുവതിയുടെ തലയ്ക്കും ദേഹത്തും പരിക്ക്

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്ന് രാവിലെ അറ് മണിക്കാണ് സംഭവം. മില്ലുപടിയിൽ താമസിക്കുന്ന വീട്ടമ്മയായ ബിന്ദു, മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റ് പരുക്ക് പറ്റിയത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിയത്.

Advertisements

ഷിബുവിന്റെ ആക്രമണത്തിൽ ബിന്ദുവിൻ്റെ തലയ്ക്കും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഉണ്യാതയുടെ കൈവിരൽ അറ്റുതൂങ്ങിയ നിലയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഇവരെ ആദ്യഘട്ടത്തിൽ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണം നടത്തിയ ശേഷം ഷിബു സംബവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles