കേരള എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റിന്റെ സസ്പെൻഷൻ പിൻവലിക്കുക : ചവറ ജയകുമാർ

കോട്ടയം: നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാരോപിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ഏറ്റുമാനൂർ ബ്രാഞ്ച് പ്രസിഡന്റ് കെ.സി. പ്രദീഷ്കുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള എൻ ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റു യു.റ്റി.ഇ.എഫ് സംസ്ഥാന ചെയർമാനുമായ ചവറ ജയകുമാർ ആവശ്യപ്പെട്ടു.

Advertisements

നിയമസഭ ടിവിയിലൂടെ പൊതു സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിച്ച പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗമാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പ്രതിപക്ഷനേതാവ് സംസ്ഥാനത്ത് ക്വാബിനറ്റ് റാങ്കുള്ള വ്യക്തിയാണ്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും അഴിമതി രഹിത സിവിൽ സർവ്വീസ് ഉറപ്പാക്കാൻ ജീവനക്കാർ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പോസ്റ്റിൽ പ്രതിപാദിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ നിക്ഷിപ്ത താല്പര്യം മുൻനിർത്തി ഇതിന്റെ പേരിൽ സംസ്ഥാന ജി.എസ്.റ്റി വൈകുപ്പിൽ നടക്കുന്ന മൂന്നാമത്തെ സസ്പെൻഷനാണ് കോട്ടയത്ത് നടന്നത്.

സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും പോസ്റ്റ് ഷെയർ ചെയ്യുന്നത് അച്ചടക്ക നടപടിക്ക് കാരണമായി പരിഗണിക്കാൻ പാടില്ല എന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

കോടതി ഉത്തരവുകൾക്ക് പോലും വിലകൽപ്പിക്കാത്ത ചില ഉദ്യോഗസ്ഥർ നിയമവാഴ്ചയെ തന്നെ അട്ടിമറിക്കുകയാണ്.

അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ളതാണ്. സർക്കാർ ജീവനക്കാരൻ ആയതുകൊണ്ട് മാത്രം അഭിപ്രായം പറയാൻ പാടില്ല എന്നത് നിയമപരമായി നിലനിൽക്കുകയില്ല.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഉയർന്നു കേട്ട പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേരളത്തിലെ പൊതുസമൂഹത്തിലെ ഓരോ വ്യക്തിക്കും ആവേശം പകരുന്നതാണ്. അത് സമാന ആശയങ്ങൾ ഉള്ളവരുമായി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാൻ കഴിയില്ല.

തികച്ചും രാഷ്ട്രീയ പ്രേരിതമായ ഈ സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എൻ ജി ഒ അസോസിയേഷൻ നേതാവ് കെ.സി പ്രദീഷ് കുമാറിന്റെ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് സെറ്റോ കോട്ടയം ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവും ആവശ്യപ്പെട്ടു.

Hot Topics

Related Articles