ഇസ്രായേൽ ഹമാസ് യുദ്ധം: ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ

ഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ.
ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എല്ലാ സഹായവും നൽകുമെന്ന് വിമാന കമ്പനി അറിയിച്ചു.

Advertisements

ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തി വയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് ജർമൻ എയർലൈൻസ്, സ്വിസ് എയർ, ഓസ്ട്രിയൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയും വിമാന സർവീസ് റദ്ദാക്കിയിരുന്നു.

Hot Topics

Related Articles