“അന്വേഷണം പൂര്‍ത്തിയാകട്ടെ, നിയമനത്തട്ടിപ്പ് ആരോപണത്തില്‍ തനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്” : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കൊച്ചി: നിയമനത്തട്ടിപ്പ് ആരോപണത്തില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ ബന്ധുവായ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ചിലർ പറഞ്ഞതല്ലേ എന്നും, ആരോഗ്യ മന്ത്രിക്കു നേരെ വരെ ആരോപണം എത്തിച്ചതല്ലേ എന്നും വീണ ജോർജ് ചോദിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാമെന്നും മന്ത്രി പറഞ്ഞു. നിയമന കോഴ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്‍ മൊഴിമാറ്റിയ സാഹചര്യത്തിൽ പൊലീസ് പറഞ്ഞതിനോട് പ്രതികരിക്കുക ആയിരുന്നു മന്ത്രി.

Advertisements

താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ മൊഴിമാറ്റിയതായി പൊലീസ് വൃത്തമാക്കിയിരുന്നു. നിയമന കോഴക്കേസില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് നേരത്തേ പൊലീസ് സ്ഥിരീകരിച്ചിരുന്നതാണ്. പരാതിക്കാരനായ ഹരിദാസന്‍ അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് കൈമാറിയത്. കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിയമന കോഴക്കേസിലെ കൈക്കൂലി ഇടപാട് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും പണം ലഭിച്ചത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഹരിദാസന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഏപ്രില്‍ 10ന് മകന്റെ ഭാര്യയുടെ നിയമനത്തിനായി കൈക്കൂലി നല്‍കിയതെന്നായിരുന്നു ഹരിദാസന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പത്തിന് സെക്രട്ടറിയേറ്റ് പരിസരത്ത് ഹരിദാസന്‍ എത്തിയിട്ടില്ലെന്ന് സിസിടിവി പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഹരിദാസനും, ബാസിത്തും സെക്രട്ടറിയേറ്റ് അനക്സ് രണ്ടില്‍ എത്തിയ ദൃശ്യങ്ങള്‍ പിന്നീട് കണ്ടെത്തി.

ഏപ്രില്‍ 11 നാണ് ഇരുവരും സെക്രട്ടറിയേറ്റിലെത്തിയത്. ഈ ദൃശ്യങ്ങളില്‍ ഇവര്‍ ആരോടും സംസാരിക്കുന്നതും പണം വാങ്ങിക്കുന്നതുമില്ല. അതിനാല്‍ ദ്യശ്യങ്ങളെ അടിസ്ഥാനപെടുത്തി അന്വേഷണ സംഘം ഹരിദാസന്റെ മൊഴി വീണ്ടും എടുത്തപ്പോഴാണ് മൊഴി മാറ്റിയത്.

Hot Topics

Related Articles