സംഘർഷത്തിന്റെ തുടർച്ച : കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേർ. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിത്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്.

Advertisements

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. അതിനാല്‍ ആര്‍ക്കും പരിക്കില്ല. ഒരു സംഘം മറ്റൊരു സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്ന് പറഞ്ഞാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുക ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് അക്രമികളെ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.

Hot Topics

Related Articles