ഓരോ ഫലസ്തീനിയും ഈ പോരാട്ടത്തിന്റെ ഭാഗമാകണം’: ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഫലസ്തീനിയൻ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി

ജറൂസലം : സയണിസ്റ്റ് അധിനിവേശത്തെ തുരത്തണമെന്നാവശ്യപ്പെട്ട് ഫലസ്തീനിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയായ പി.എഫ്.എല്‍.പി(പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ).സയണിസ്റ്റ് അധിനിവേശത്തെ തുരത്തണം, അതിന് ഓരോ ഫലസ്തീനിയും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും പി.എഫ്.എല്‍പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisements

”ഫലസ്തീനിന്റെയും അല്‍ അഖ്സയുടെയും ഖുദ്സിന്റെയും വിളിക്കാണ് പോരാളികള്‍ ഒന്നിച്ചുത്തരം നല്‍കിയത്. അത് പ്രതിരോധത്തിന്റെയും അറബ് ദേശീയതയുടെയും യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാണ്. ശത്രുവിനുമേല്‍ തന്ത്രപരമായ വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഈ പോരാട്ടം. ഇത് ഫലസ്തീനിലും ഈ മേഖലയിലും പുതിയ ചരിത്രം സൃഷ്ടിക്കും”- പ്രസ്താവന തുടങ്ങുന്നു. ഈ പോരാട്ടത്തില്‍ ഫലസ്തീൻ ജനതയോടൊപ്പം പങ്കെടുക്കാൻ ആവശ്യപ്പെടുകയാണ്, അവരവര്‍ നില്‍ക്കുന്നയിടങ്ങളില്‍, നിങ്ങള്‍ക്ക് ലഭ്യമായ ഏതായുധവുമെടുത്ത് ശത്രു സേനയെ നേരിടണം. കുടിയേറ്റക്കാരെ തുരത്തണം. അവരുടെ സഞ്ചാര വഴികള്‍ അടയ്ക്കണം. അവരുടെ സംവിധാനങ്ങള്‍ തകര്‍ക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമ്മുടെ പ്രതിരോധംകണ്ട് ഭയചകിതരായ സയണിസ്റ്റ് അധിനിവേശകരെ പിന്തുടര്‍ന്ന് ആട്ടിയോടിക്കണം. ഫലസ്തീനിലെ ഓരോ മണല്‍തരിയില്‍നിന്നും അവരെ തുടച്ചുനീക്കണം. ഈ വിമോചനപ്പോരാട്ടത്തില്‍ അണിചേരാൻ ഫലസ്തീൻ അതോ റിറ്റിയുടെ സായുധ വിഭാഗത്തോടും സായുധരായ മുഴുവനാളുകളോടും പി എഫ് എല്‍ പി ആവര്‍ത്തിച്ച്‌ ആഹ്വാനം ചെയ്യുന്നു’- പ്രസ്താവനയില്‍ പറയുന്നു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.