സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എം.ഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എം.ഡിയായി നിയമിച്ചു. അദീല അബ്‌ദുല്ലയാണ് മുൻപ് ഈ സ്ഥാനം വഹിച്ചിരുന്നത്.

Advertisements

എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. സ്നേഹജ് കുമാറാണ് കോഴിക്കോട് കളക്ടർ. കൊല്ലം കളക്ടർ എൽ. ദേവിദാസാണ്. വി. ആർ. വിനോദ് – മലപ്പുറം കളക്ടർ, അരുൺ കെ.വിജയനാണ് കണ്ണൂർ കളക്ടർ .

Hot Topics

Related Articles