“സ്വവർ​​ഗ വിവാ​ഹം ന​ഗര കേന്ദ്രീകൃതമല്ല; വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണഘടന പിന്തുണയുണ്ട് ; കോടതിക്ക് നിയമമുണ്ടാക്കാനാവില്ല” : ചീഫ് ജസ്റ്റിസ്

ദില്ലി: സ്വവർ​​ഗ വിവാ​ഹം ന​ഗര കേന്ദ്രീകൃതമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്.

Advertisements

സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് തുല്യതയുടെ കാര്യമാണ്. സ്വവർ​ഗ വിവാഹം അം​ഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാ​ഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണഘടന പിന്തുണയുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. കോടതിക്ക് തീരുമാനം ഉണ്ടാക്കാൻ കഴിയില്ല. ആർട്ടിക്കിൾ 15, 19, 21 സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗികരിക്കുന്നു. അന്തിമ തിരുമാനം പാർലമെൻ്റ് എടുക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.