കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് പൂവൻതുരുത്ത് സ്വദേശിയായ യുവാവിന്റെ മൃതദേഹം

കോട്ടയം: താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴത്തങ്ങാടി ചെറിയപള്ളി ഇടയ്ക്കാട്ട് പള്ളിയ്ക്കു സമീപത്തെ കടവിലാണ് വ്യാഴാഴ്ച വൈകിട്ട് ആറരയോടെ യുവാവിനെ കാണാതായത്. മാണിക്കുന്നത്ത് വാടകയ്ക്കുതാമസിക്കുന്ന പൂവൻതുരുത്ത് പാലത്തിങ്കൽ ആർ.ശ്രീരാജിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ മീനച്ചിലാറ്റിൽ ചെറിയപള്ളി ഇടയ്ക്കാട്ട് പള്ളിയ്ക്കു സമീപത്താണ് യുവാവിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ശ്രീരാജ്. ഇതിനിടെയാണ് ഇദ്ദേഹത്തെ ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം രാത്രി വൈകി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കാണാതായ കടവിൽ നിന്നും 200 മീറ്റർ അകലെയായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Advertisements

Hot Topics

Related Articles