കോഴിക്കോട്: മലപ്പുറത്ത് നവ കേരള സദസ്സിനെതിരെ പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കണ്ണൂരില്‍ പ്രതിഷേധിച്ചവരെ മര്‍ദിച്ച സംഭവത്തിനെതിരായ വികാരം മലപ്പുറം ജില്ലയിലുമുണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമരങ്ങളെ സിപിഎം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണ്. ഇത്തരത്തിലുള്ള മര്‍ദനങ്ങള്‍ക്കെതിരായി യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവരുടെ പരിപാടി അവർ നടത്തുമെന്നും അതിനെതിരെ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍, ഇതിനെതിരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ എതിര്‍പ്പുയര്‍ന്നതോടെയാണ് കുഞ്ഞാലിക്കുട്ടി നിലപാട് മാറ്റിയത്.