കോട്ടയം : പള്ളിക്കത്തോട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ . പത്തനംതിട്ട സ്വദേശി ആന്റണി ശെൽവരാജ് മകൻ സെബാസ്റ്റ്യൻ സിബിച്ചൻ ( ചാക്കോച്ചി ) യാണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത് . ഇയാൾ പള്ളിക്കത്തോട് കരിപ്പൂക്കല്ല് സ്വദേശിയായ ലീലാ കുഞ്ഞൂട്ടിയെന്ന വീട്ടമ്മയിൽ നിന്നും ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
എറണാകുളം രാമങ്കരത്ത് വാടകയ്ക്ക് താമസിച്ചു വരികെയാണ് ഇയാൾ പള്ളിക്കത്തോട് പോലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്ക് എടത്വ പോലീസ് സ്റ്റേഷനിൽ ഉൾപ്പടെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എറണാകുളത്ത് നിന്നും പോലീസ് പിടിയിലാകുകയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹരികൃഷ്ണൻ എസ് ഐ രാജു പി വി , എ എസ് ഐ ജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.