ഗിരിദീപം ട്രോഫി ഓൾ ഇന്ത്യാ ബാസ്ക്‌കറ്റ്ബോൾ ടൂർണമെൻ്റിൽ ഗിരിദീപം ചാമ്പ്യൻമാർ

കോട്ടയം : 30-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യാ ബാസ്ക്‌കറ്റ്ബോൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയവും, പെൺകുട്ടികളുടെ വിഭാഗത്തിൽ ഹോളിക്രോസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ തൂത്തുക്കുടി വിജയികളായി. ഇതോടനുബന്ധിച്ച സി.ബി.എസ്.ഇ ഇൻർ ഡിസ്ട്രിക് വിഭാഗത്തിലുള്ള മത്സരത്തിൽ ആതിഥേയരായ ഗിരിദീപം സെൻട്രൽ സ്‌കൂൾ ഡി.പോൾ പബ്ളിക് സ്‌കൂൾ കുറവിലങ്ങാടിനെ പരജായപ്പെടുത്തി കിരീടം നേടി ജേതാക്കളായി. സ്പോർട്‌സ് ഹോസ്റ്റൽ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ സെൻ്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം നാടാർ സരസ്വതി എച്ച്.എസ്.എസ്. തേനിയെ 74-49 പോയിന്റ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

Advertisements

വോളിബോൾ ഫൈനലിൽ ഗിരിദീപം കോട്ടയം SDVHSS പേരാമംഗലത്തെ 25-16, 25-14, 25-21 ന് പരാജയപ്പെടുത്തി ഗിരിദീപത്തിൻ്റെ മൂന്നാം ട്രോഫി നേടി. ആൺകുട്ടികളുടെ ഫൈനലിൽ ഗിരിദീപം കോട്ടയം ഫാ. ആഗ്നേൽസ് മുംബൈ സ്‌കൂളിനെ 51 ന് എതിരെ 67 പോയിൻ്റിന് തോല്‌പിച്ചു. ടൂർണമെൻ്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗിരിദീപത്തിന്റെ സിദ്ധാർത്ഥ് എസ്., ഭാവിവാഗ്‌ദാനമായി ഫാ. ആഗ്നേൽസ് മുംബൈ സ്കൂളിലെ വെങ്കിട്ട് രാജേഷ് തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്. തേവരയിലെ അമൻഡ മരിയ റോച്ച ഭാവി വാഗ്ദ‌ാനമായും, ഹോളിക്രോസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ തൂത്തുക്കുടിയിലെ ജുവന്ന ക്രിസോളിനെയും മികച്ച കളിക്കാരിയായും തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പോർട്‌സ് ഹോസ്റ്റൽ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ഭാവി വാഗ്ദാനമായി കെ. ഗൗതം നാടാർ സരസ്വതി എച്ച്.എസ്.എസ്. തേനി, മികച്ച കളിക്കാരനായി സെൻ്റ് എഫ്രേംസ് മാന്നാനം സസ്കൂളിലെ കൃഷ്‌ണലാൽ മുകേഷ്‌നെയും തിരഞ്ഞെടുത്തു. സി.ബി.എസ്.ഇ വിഭാഗത്തിലുള്ള മത്സരത്തിൽ ഭാവി വാഗ്‌ദാനമായി ഡി.പോൾ പബ്ലിക് സ്കൂളിലെ അഷ്റിൻ ബെന്നി യെയും മികച്ചകളിക്കാരനായി ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂളിലെ ആദിത്യ രാജീവ്‌നെയും തിരഞ്ഞെടുത്തു.

വോളിബോളിൽ ബെസ്റ്റ് അറ്റായ്ക്കർ ആയി ഗിരിദീപം ബഥനി എച്ച്.എസ്.എസിലെ അനക്സ് ജോൺസൺ, ബെസ്റ്റ് സെറ്റർ ആയി ഡൊമിനിക് -എസ്.ഡി.വി.എച്ച്.എസ്.എസ്. പേരാമംഗലം സ്കൂ‌ൾ) തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്‌ൻ എം.എൽഎ. മുഖ്യാതിഥിയായിരുന്നു. ഗിരിദീപം ബഥനി ആശ്രമം സുപ്പീരിയർ റവ. ഫാ. നൈനാൻ ചെറുപുഴതോട്ടത്തിൽ ഒ.ഐ.സി., അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഇന്ത്യൻ ബാസ്ക്‌കറ്റ്‌ബോൾ ക്യാപ്റ്റനും റിട്ട. കമാൻഡൻ്റുമായ ശ്രീ. അൻവിൻ ജെ. ആന്റണി വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. സംസ്ഥാന ബാസ്ക്‌കറ്റ്‌ബോൾ അസോസിയേഷൻ ലൈഫ് ടൈം പ്രസിഡൻ്റ്  പി.ജെ. സണ്ണി, ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്‌ടർ റവ. ഫാ. ജോസഫ് നോബിൾ ഒ.ഐ.സി., ഗിരിദീപം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ റവ. ഫാ. സൈജു കുര്യൻ ഒ.ഐ.സി, റവ. ഫാ. ജസ്റ്റിൻ തോമസ് ഒ.ഐ.സി., റവ. ഫാ. ഡേവിഡ് ചരുവിളയിൽ ഒ.ഐ.സി, റവ. ഫാ. ചാൾസ് ഒ.ഐ.സി, ചീഫ് കോർഡിനേറ്റർ ബിജു ഡി. തേമാൻ, ഗിരിദീപം സി.ബി.എസ്.സി. വൈസ്പ്രിൻസിപ്പൽ ഇന്ദു തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ വൈസ്പ്രിൻസിപ്പൽ  ബിനു സുരേഷ് നന്ദി അർപ്പിക്കുകയും ചെയ്തു.

Hot Topics

Related Articles