സ്പോർട്സ് ഡെസ്ക്ക് : ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്.യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് അടുത്ത സീസണിലേക്ക് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദ്ദിക്കിന് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ള താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗുജറാത്ത് പരിഗണിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി നായകനാകുമെന്ന് കരുതുന്ന ഗില്ലിനെ തന്നെ നായകനായി ഗുജറാത്ത് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മികവ് കാട്ടിയാല്‍ ഗില്ലിന് ഭാവിയില്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കും അവകാശവാദം ഉന്നയിക്കാനാവും.