ക്രിസ്തുരാജന്റെ തിരുനാളാഘോഷത്തോടുനുബന്ധിച്ചു കടുത്തുരുത്തിയില്‍ നടന്ന വിശ്വാസറാലി

കടുത്തുരുത്തി: ക്രിസ്തീയ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി

Advertisements

ക്രിസ്തുരാജന്റെ തിരുനാളാഘോഷത്തോടുനുബന്ധിച്ചു കടുത്തുരുത്തിയില്‍ നടന്ന വിശ്വാസറാലി. ക്രിസ്തുരാജന്റെ തിരുനാളാഘോഷത്തിലും വിശ്വാസറാലിയിലും പങ്കെടുക്കാനെത്തിയത് ജനസാഗരം. കൊടി, തോരണങ്ങള്‍, മുത്തുകുടകള്‍,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരചില്ലകള്‍, ബലുണുകള്‍ തുടങ്ങിയവയെല്ലാമായി റാലി വിശ്വാസികള്‍

ആഘോഷമാക്കി മാറ്റി. വിശുദ്ധരുടെയും മാലാഖമാരുടെയും മാതാവിന്റെയും ഔസേഫ്

പിതാവിന്റെയും ഉള്‍പെടെയുള്ള വേഷവിധാനങ്ങളണിഞ്ഞു കുരുന്നുകള്‍

ഉള്‍പെടെയുള്ളവര്‍ റാലിയില്‍ അണിനിരന്നു. മലയില്‍ പ്രാര്‍ത്ഥിക്കുന്ന

ഈശോയും, ക്രിസ്തുരാജന്‍, ഈശോയുടെ രാജത്വ തിരുനാളിന്റെ ദൃശ്യങ്ങള്‍,

ലോകത്തെ കൈയിലേന്തിയ ഈശോ, പീലാത്തോസിന്റെ അരമനയില്‍ നടക്കുന്ന യേശുവിന്റെ

വിചാരണ, കുരിശ് ചുമക്കുന്ന ഈശോ, ആട്ടിടയനായ ഈശോ, ബൈബിളിന്റെ മഹത്വത്തെ

ഓര്‍മപെടുത്തുന്ന ദൃശ്യം എന്നിങ്ങനെ ക്രിസ്തീയ വിശ്വാസസത്യങ്ങളെല്ലാം

നിശ്ചലദ്യശ്യങ്ങളായി വിശ്വാസറാലിയില്‍ അണിനിരന്നു. ഈശോയുടെ വിതക്കാരന്റെ

ഉപമ ദൃശ്യവത്കരിച്ച സെന്റ് ജൂഡ് വാര്‍ഡിനാണ് റാലിയില്‍ ഒന്നാ സമ്മാനം

ലഭിച്ചത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമരിയാക്കാരിയോട് ഈശോ

കുടിക്കാന്‍ വെള്ളം ചോദിക്കുന്നത് അവതരിപ്പിച്ച സെന്റ് മാത്യൂസ്

വാര്‍ഡിനാണ് രണ്ടാം സമ്മാനം. കല്ലറയില്‍ നിന്നുള്ള ഈശോയുടെ ഉയര്‍ിപ്പ്

ചിത്രീകരിച്ച ഹോളി സ്പിരിറ്റ് വാര്‍ഡിന് മൂന്നാം സമ്മാനവും ലഭിച്ചു.

വിശ്വാസ പ്രഖ്യാപന മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ റാലിയില്‍

പങ്കെടുത്തത്. താഴത്തുപള്ളി ഇടവകയിലെ ഒന്ന് മുതല്‍ 27 വരെയുള്ള കുടുംബ

കൂട്ടായ്മകള്‍ അവരവരുടെ ബാനറിന് പിന്നിലായി റാലിയില്‍ പങ്കെടുത്തു. വിവിധ

വാര്‍ഡുകളില്‍ നിന്നുള്ള റാലികള്‍ പള്ളിയിലെത്തിയ ശേഷം ആരംഭിച്ച റാലി

സപ്ലൈകോ റോഡില്‍ പ്രവേശിച്ചു വലിയപാലത്തിന്റെ ഫൂട്ട്പാത്തിലൂടെ

മുന്നോട്ടു നീങ്ങി ഇടക്കര ജംഗ്ഷനിലെത്തി തിരിച്ചു പഴയപള്ളിയുടെ മുറ്റത്ത്

കൂടി പുതിയപള്ളിമുറ്റത്ത് സമാപിച്ചു. തുടര്‍ന്ന് വികാരി ഫാ.മാത്യു

ചന്ദ്രന്‍കുന്നേല്‍ ക്രിസ്തുരാജത്വ സന്ദേശം നല്‍കി. റാലിയിലെ

വിജയികള്‍ക്കുള്ള സമ്മാനങ്ങളും ഇടവക ദിനത്തോടനുബന്ധിച്ചുള്ള സമ്മാനങ്ങളും

വികാരി വിതരണം ചെയ്തു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. വിശുദ്ധ

കുര്‍ബാനയോടെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. ഒരുകാലത്ത് കടുത്തുരുത്തിയിലെ

ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു ക്രിസ്തുരാജന്റെ തിരുനാളാഘോഷം.

വിശ്വാസറാലിക്കും തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കും ഫൊറോനാ വികാരി

ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു അമ്പഴത്തുങ്കല്‍,

ഫാ.ബിനോയി കിഴക്കേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles