സെന്തില്‍ ബാലാജിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി ; തള്ളിയത് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇടക്കാല ജാമ്യ ഹര്‍ജി

ന്യൂസ് ഡെസ്ക് : തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇടക്കാല ജാമ്യ ഹര്‍ജിയാണ് തള്ളിയത്.സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്തനായാണ് സെന്തില്‍ ബാലാജി അറിയപ്പെടുന്നത്.

Advertisements

Hot Topics

Related Articles