കെ. ത്രി. എ. കോട്ടയം ഫ്ളവർ ഷോ ഡിസംബർ 21 മുതൽ 31 വരെ കോട്ടയം നാഗമ്പടം  മൈതാനിയിൽ . 

കോട്ടയം : ഏറെ കാലത്തെ ഇടവേളയ്ക്ക്‌ ശേഷം  കോട്ടയം ഫ്ളവർ ഷോ ഡിസംബർ 21 മുതൽ 31 വരെ  നാഗമ്പടം മൈതാനിയിൽ സംഘടിപ്പിക്കുന്നു. കേരള അഡ്വർട്ടൈസിങ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സോണാണ് ഫ്ളവർ ഷോ സംഘടിപ്പിക്കുന്നത്. ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ ഒരുക്കുന്ന ലക്ഷക്കണക്കിന് പൂക്കളും വർണ്ണ ചെടികളും കൊണ്ടലങ്കരിക്കുന്ന പുഷ്പോദ്യാനം തന്നെയാണ് ഫ്ലവർ ഷോയുടെ മുഖ്യ ആകർഷണം. വിവിധ ശില്പങ്ങളും , രൂപങ്ങളും പച്ചക്കറികൾ കൊണ്ടു സൃഷ്ടിക്കുന്ന വെജിറ്റബിൾ കാർവിംഗ് ,  ആയിരക്കണക്കിന് വൈവിധ്യമാർന്ന പൂച്ചെടികൾ, വിദേശഫലവൃക്ഷങ്ങൾ,  ഫ്രൂട്ട് പ്ലാന്റ്സ്, ഇൻഡോർ പ്ലാന്റ്സ്, ചെടിച്ചട്ടികൾ അടങ്ങുന്ന നേഴ്സറികൾ,പെറ്റ് ഷോ,ഫുഡ് കോർട്ട് എന്നിവ ഫ്ളവർ ഷോയ്ക്ക് മിഴിവേകും. 

Advertisements

ഡിസംബർ 22ന് വനിതാ കലാകാരികളുടെ സംഘടനയായ പ്രചോദിത ചിത്രാംഗനയിലെ അംഗങ്ങൾ നടത്തുന്ന ലൈവ് ചിത്രപ്രദർശനം, ഡിസംബർ 23 ന് കുട്ടികൾക്കായി കിഡ്സ് ഫാഷൻ ഷോ മത്സരം,27 ന് കുട്ടികളുടെ ചിത്ര രചനാ മത്സരം, 28 ന് കരോൾ ഗാന മത്സരം, ആർക്കും പങ്കെടുക്കാവുന്ന നേച്ചർ ഫോട്ടോഗ്രാഫി മത്സരം, വീട്ടിലെ പൂന്തോട്ട മത്സരം തുടങ്ങിയവയോടൊപ്പം, സായാഹ്നങ്ങളെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉല്ലാസപ്രദമാക്കുന്ന കലാവിരുന്നുകൾ എന്നിവയും ഫ്ലവർ ഷോയോടാനുബന്ധിച്ച് നാഗമ്പടത്ത് നടക്കും. ഫ്ളവർ ഷോയുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനവും, സ്റ്റാളുകളുടെ വില്പന ഉദ്ഘാടനവും  കോട്ടയം പ്രസ്സ് ക്ലബ്ബിൽ  മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ , 

ലൈഫ് വാലി ഇന്റർനാഷണൽ സ്കൂൾ ആൻഡ് ജംസ് സ്കൂൾ ഇൻഡ്യ ചെയർമാനായ ജോസഫ് സെബാസ്റ്റ്യന് നൽകി ഉദ്ഘാടനം ചെയ്തു.

 കെ.ത്രി.എ. കോട്ടയം സോൺ പ്രസിഡണ്ട് ഷിബു.കെ. ഏബ്രാഹം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ത്രി.എ. ചീഫ് പേട്രൺ ജോസഫ് ചാവറ,

ലാൽജി വർഗീസ്, ബിനു വി.ജി, ടോമിച്ചൻ അയ്യരുകുളങ്ങര, 

ജേക്കബ് തരകൻ, ജബിസൺ ഫിലിപ്പ്, പി.ബി.സജി,

പ്രേം സെബാസ്റ്റ്യൻ, ജോസുകുട്ടി കുട്ടംപേരൂർ, ബിജു തോമസ്,

മനോജ് കുമാർ  റജി ചാവറ,  ലാലി സജി എന്നിവർ  പ്രസംഗിച്ചു. കൂടാതെ K3Aയുടെ ഇരുപതാം പിറന്നാൾ  അംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. കൂടുതൽ വിവരങ്ങൾക്ക് . 9447008301 , 9447118665, 9995241000, 9495686394, 9947166929 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Hot Topics

Related Articles