സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയതാണ് ; ലീഗ് സമരം ചെയ്തോട്ടെ  ഗവണ്‍മെന്റ് പറയുന്നത് നടപ്പാക്കും ; മുഖ്യമന്ത്രി പിണറായി വിജയൻ 

മലപ്പുറം : മുസ്‍ലിം സംവരണവിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയതാണെന്നും മുസ്‍ലിം ലീഗ് സമരം ചെയ്താലും ഗവണ്‍മെന്റ് പറയുന്നതാണ് നടപ്പിലക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ആരുടെയും സംവരണം കവരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മുസ്‍ലിം സംവരണം വെട്ടിക്കുറച്ച്‌ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് ആരുടെയും സംവരണം കവരില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാറിന്റെ വാക്കിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Advertisements

ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സര്‍ക്കാര്‍ പറയുന്നത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നവകേരളസദസ്സിന്റെ ഭാഗമായി മലപ്പുറത്ത് പ്രഭാതസദസ്സിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പ്രതിപക്ഷ എം.എല്‍.എമാര്‍ പങ്കെടുത്താലും ഇല്ലെങ്കിലും പ്രതീക്ഷിച്ചതിലേറെ ജനങ്ങള്‍ നവകേരളസദസ്സിലേക്ക് എത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles