കോട്ടയം പാലായിൽ വ്യാപര സ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പ് : 35 ലക്ഷം രൂപ തട്ടിയ അഞ്ച് യു പി സ്വദേശികൾ പിടിയിൽ 

കോട്ടയം : പാലായിലെ പ്രമുഖ വ്യാപര സ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയ കേസിൽ  5 ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ. ബീഹാർ പാറ്റ്ന അനിസാബാദിൽ മഹേന്ദ്ര സിങ്ങ് മകൻ നിഹാൽ കുമാർ (20) ബീഹാർ പാറ്റ്ന അനിസാബാദ് എൽ ബി എസ് പാത്ത് പാഹാർപൂർ ഭാഗത്ത് പപ്പുകുമാർ മകൻ സഹിൽ കുമാർ (19 ) എന്നിവരെയാണ് കോട്ടയം പാലാ പൊലീസ് പിടികൂടിയത്.  2023 ജനുവരി 31 നായിരുന്നു കേസിനാസ്പദമായ സംഭവം.  സ്ഥാപനത്തിന്റെ എം ഡിയുടെ വാട്സപ്പ് മുഖചിത്രം ഉപയോഗിച്ച് മാനേജരുടെ ഫോണിലേക്ക് ഞാൻ കോൺഫറൻസിൽ ആണെന്നും ബിസിനസ്സ് ആവശ്യത്തിനായി ഞാൻ പറയുന്ന അക്കൗണ്ട് നമ്പരുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും ആവശ്യപ്പെട്ടു.  കോൺഫറൻസിൽ ആയതിനാൽ തിരികെ വിളിക്കരുതെന്നുമുള്ള സന്ദേശം ഉടമയുടെ പേരിൽ അയച്ചു. തുടർന്ന് ആൾമാറാട്ടം നടത്തി കമ്പനിയിൽ നിന്നും മൂന്ന് അക്കൗണ്ടുകളിലേക്കായി 35 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ രണ്ട് ബീഹാർ സ്വദേശികളയാണ് അന്വേഷണ സംഘം അതിസാഹസികമായി  ബീഹാറിൽ നിന്നും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ സങ്കം, ദീപക് ,അമർനാഥ് ,അമിത്, അതീഷ്, എന്നിങ്ങനെ 5 ഉത്തർ പ്രദേശ് സ്വദേശികളെ പാലാ പോലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

Advertisements

സൈബർ തട്ടിപ്പിന്റെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ അന്യസംസ്ഥാനത്ത് ഉള്ളവരാണ് എന്ന് കണ്ടെത്തിയതോടെ  കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ,  പാലാ ഡി വൈ എസ് പി എ ജെ തോമസിന്റെ നേതൃത്വത്തിൽ പാലാ എസ് എച്ച് ഒ ഇൻസ്പെക്ടർ കെ.പി ടോംസണ്‍ രാമപുരം സബ്ബ് ഇൻസ്പെക്ടർ മനോജ് പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിനു ആർ നാഥ്,  സൈബർ പോലീസ് ഉദ്യാഗസ്ഥനായ രാഹുൽ എന്നിവരെ പ്രത്യേക അന്വേഷണ സംഘമായി രൂപീകരിച്ച് ബീഹാറിലേക്കയച്ച് അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കൂടുതൽ പ്രതികളുടെ സാന്നിധ്യം ഉണ്ടാ എന്നും തട്ടിപ്പ് വഴി സമാഹിരിച്ച തുക എവിടേയ്ക്കാണ് പോയിരിക്കുന്നത് എന്നതിനെപ്പറ്റിയും പാലാ പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരുകയാണെന്ന് പാലാ എസ് എച്ച് ഒ കെ.പി. ടോംസൺ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപകാലത്ത് വർദ്ധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എല്ലാം രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയതിനെ തുടർന്ന് കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സംസ്ഥാന വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles