കാണാതായ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിന് ; വി ഡി സതീശൻ 

ന്യൂസ് ഡെസ്ക് : കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തില്‍ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പോലീസിന്‍റെ മൂക്കിൻ തുമ്പത്താണ് പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടത്. പോലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Advertisements

അതേസമയം ഓയൂരില്‍ ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെയും കടത്താൻ ലക്ഷ്യമിട്ടിരുന്നതായി സൂചന ലഭിച്ചു. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുൻപ് പള്ളിക്കല്‍ മൂതല ഭാഗത്തെ സിസിടിവികളില്‍ വെള്ള സ്വിഫ്റ്റ് കാറിന്‍റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

Hot Topics

Related Articles