കോട്ടയം രാമപുരത്ത് കവര്‍ച്ച കേസിലെ പ്രതി 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ : പിടിയിലായത് തമിഴ്നാട് സ്വദേശി

രാമപുരം: കവര്‍ച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ  18 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ വേലന്‍ (42) എന്നയാളെയാണ്  രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന്  2005 ജൂലൈ മാസം പതിനാറാം തീയതി വെളുപ്പിനെ  വെള്ളിലാപ്പള്ളി ഭാഗത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും, പണവും കവർച്ച ചെയ്യുകയായിരുന്നു. ഈ കേസിൽ മറ്റു രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ സംസ്ഥാനം വിട്ട് ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ്  വേലന്‍  ഒളിവിൽ താമസിച്ചിരുന്ന തേനിയിൽ നിന്നും അന്വേഷണസംഘം ഇയാളെ പിടികൂടുന്നത്. രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ ജോബി ജേക്കബ്, സി.പി.ഓ മാരായ ബിജു കെ.രമേശ്, അരുൺകുമാർ, വിനീത് രാജ്, വിഷ്ണു.ഡി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles