തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും ; ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് കെ.സി.വേണുഗോപാൽ

ഹൈദരാബാദ് : തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിന്‍റെതാണ് തീരുമാനം.കെ.സി.വേണുഗോപാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ ഏഴിന് സത്യപ്രതിജ്ഞ നടക്കും. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തെലങ്കാനയിലെ വിജയത്തിനായി പ്രവര്‍ത്തിച്ച നിരീക്ഷകര്‍ക്കും നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം നന്ദി പറഞ്ഞു.തെലങ്കാനയിലെ കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച രേവന്ത് റെഡ്ഡി നിലവില്‍ തെലങ്കാന പി.സി.സി അധ്യക്ഷനാണ്.

Advertisements

രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ എ.ഐ.സി.സി നിരീക്ഷകരെ എതിര്‍പ്പ് അറിയിച്ചിരുന്നു. തെലങ്കാനയിലെ ഭൂരിഭാഗം എം.എല്‍.എമാരും രേവന്ത റെഡ്ഡി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ് എ.ഐ.സി.സി നിരീക്ഷകരെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭയിലെ കക്ഷി നേതാവ് ഭട്ടി വിക്രമാര്‍ക്ക, മുന്‍ പി.സി.സി അധ്യക്ഷന്‍ ഉത്തംകുമാര്‍ തുടങ്ങി ഏതാനും മുതിര്‍ന്ന് നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. ഇതിനെ മറികടന്നാണ് തെലങ്കാനയുടെ തലപ്പത്ത് രേവന്ത് റെഡ്ഡി എത്തിയത്.

Hot Topics

Related Articles