കൊച്ചി ലുലു ബ്യൂട്ടി ഫെസ്റ്റ് : സാന്ദ്ര ഫ്രാൻസിസ് ബ്യൂട്ടി ക്വീൻ അമല്‍ ഗോവിന്ദ് മാൻ ഒഫ് ദി ഇയര്‍

കൊച്ചി : ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രദര്‍ശനമായ ലുലു ബ്യൂട്ടി ഫെസ്റ്റില്‍ തൃശ്ശൂര്‍ സ്വദേശിനി സാന്ദ്ര ഫ്രാൻസിസ് ബ്യൂട്ടി ക്വീനും അമല്‍ ഗോവിന്ദ് മാൻ ഒഫ് ദി ഇയര്‍ പുരസ്‌കാരവും നേടി. കൊച്ചി ലുലു മാളില്‍ നടന്ന മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ 20 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഇരുവരും കിരീടം ചൂടിയത്. വിജയിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും സിനിമാ താരങ്ങളായ അജ്മല്‍ അമീറും അതിഥി രവിയും സമ്മാനിച്ചു. മിസ് വിഭാഗത്തില്‍ കൊച്ചിയിലെ സിൻന്ത പടമാടൻ രണ്ടാം സ്ഥാനവും, കുന്നംകുളത്തെ മാളവിക ആര്‍ ദേവ് മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ പങ്കെടുത്തതില്‍ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്. നടനും മോഡലുമായ ജോണ്‍ കൈപ്പള്ളില്‍ , ഫാഷൻ ഡിസൈനര്‍ ആനൂ , മേക്ക് ഓവര്‍ ആര്‍ട്ടിസ്റ്റ് സ്വാതി കുഞ്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനല്‍ മൂന്ന് റൗണ്ടുകളില്‍ മികച്ച പ്രകടനം നടത്തിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.

Advertisements

Hot Topics

Related Articles