കോട്ടയം വൈക്കത്ത് ക്ഷേത്രത്തിന്റെ ഊട്ട് പുരയിൽ കിടന്നുറങ്ങിയ യുവാവിന്റെ മൊബൈൽ മോഷ്ടിച്ചു: ടി വി പുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ 

വൈക്കം: വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ യുവാവിന്റെ  മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം   കോട്ടച്ചിറ ഭാഗത്ത് നികർത്തിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിജീഷ് എൻ. (36) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ കൈയിൽനിന്നും  37.000 രൂപ വില വരുന്ന  മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ  തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ കുഞ്ഞുമോൻ, സിജി.ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles