തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം 

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിയിലും, കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം ഉണ്ടായത്. തമിഴ് നാട്ടിൽ റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. 

Advertisements

അതേസമയം, പുലർച്ചെ 6.52-നാണ് കർണാടകയിലെ വിജയപുരയിലെ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. 

Hot Topics

Related Articles