തലവടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാര്‍ നടന്നു

ആലപ്പുഴ : എടത്വ തലവടി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുമോള്‍ ഉത്തമന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുജിമോള്‍ സന്തോഷ്, ജോജി ജെ വൈലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ആനി ഈപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ്, ബിനു സുരേഷ്, കല മധു, ബിന്ദു അബ്രഹാം, എന്‍ പി രാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി വിനോദ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷ വിക്രമന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷ ലാലി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, അങ്കണവാടി, ആശ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles