”കുടിശ്ശിക ബില്ലുകൾ ലഭിക്കുന്നില്ല”; ഗവ. കരാറുകാരുടെ കളക്ടറേറ്റ് ധർണ്ണ ഫെബ്രുവരി 1ന് കോട്ടയത്ത്‌

കോട്ടയം: ആൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസ്സോസിയേഷന്റെ നേതൃതത്തിൽ കുടിശ്ശിക ബില്ലുകൾ ലഭിക്കാത്തത്തിൽ പ്രതിക്ഷേധിച്ച് ഫെബ്രുവരി 1ന് കളക്ടറേറ്റ് ധർണ്ണ നടത്തും. അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സണ്ണി ചെന്നിക്കര ധർണ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ്, എൽഡിജിഡി ഇറിഗേഷൻ, ഹാർബർ എൻജിനിയറിങ്ങ് വിഭാഗത്തിലായി 16000 കോടിയും കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പദ്ധതിയിൽ 4000 കോടിയും കുടിശ്ശിക തുക ലഭിക്കാനുണ്ട്. പ്രളയത്തെ തുടർന്ന് സർക്കാർ മുന്നോട്ട് കൊണ്ടുവന്നതായ പ്രത്യേക പാക്കേജായി നടത്തുന്ന റി-ബിൽഡ് കേരള പ്രവർത്തികൾക്കും ഫണ്ട് അനുവദിക്കുന എംഎൽഎമാരുടെ പ്രത്യേക ഫണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികൾക്കും പണം ലഭിക്കുന്നില്ല. ഈ പ്രതിസന്ധികൾക്കിടയിലും കരാറുകാരുടെ ലൈസൻസ് പുതുക്കി ലഭിക്കുവാൻ മൂന്നിരട്ടിയിലധികം ലൈസൻസ് ഫീസും, സെക്യൂരിറ്റിയും നൽകണമെന്ന് സർക്കാർ പുതിയ ഉത്തരവിറക്കി.

Advertisements

പൊതുമരാമത്ത്, പഞ്ചായത്ത് നിർമ്മാണ പ്രവർത്തികൾ 2018-ലെ റേറ്റിലാണ് ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ റെയിൽവേ, സിപിഡബ്യുഡി എന്നീ ഡിപ്പാർട്ടുമെൻറുകളിൽ കാലാനുസൃതമായ റേറ്റ് നൽകുന്നുണ്ട്. കുടിശ്ശിക തുക പൂർണ്ണമായും നൽകാത്ത പക്ഷം മാർച്ച് മുതൽ വർക്കുകൾ നിർത്തിവെക്കുമെന്നും ടെൻഡർ ബഹിഷ്കരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കുടിശ്ശിക തുക ഉടൻ നൽകുക, ബിൽ ഡിസ്‌കൗണ്ടിന് പലിശ ഒഴിവാക്കുക, ലൈസൻസ് ഫീസ് സെക്യൂരിറ്റി 3 ഇരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, നിലവിലുള്ള റേറ്റ് റിവിഷൻ നടപ്പിലാക്കുക, അശാസ്ത്രീയമായ സ്പെസിഫിക്കേഷൻ പിൻവലിക്കുക തുടങ്ങിയവയാണ് ഗവ: കരാറുകാർ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ. ജില്ലാ പ്രസിഡന്റ് അനിൽ കെ കുര്യൻ, ജില്ലാ സെക്രട്ടറി മാത്തച്ചൻ വാടാന,
ഓർഗനൈസിങ്ങ് സെക്രട്ടറി ജോൺ തോമസ്, ഓർഗനൈസിങ്ങ് സെക്രട്ടറി ജിജീ കെ മാത്യു തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുക്കും.

Hot Topics

Related Articles