ന്യൂസ് ഡെസ്ക് : 2014-ന് മുൻപ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയും ബിജെപി ഭരണത്തിന് കീഴില്‍ രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങള്‍ വിവരിച്ചും ഏറെ കാത്തിരുന്ന ധവളപത്രം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമർപ്പിച്ചു.17-ാം ലോക്സഭയുടെ അവസാനസമ്മേളനത്തിനിടെയാണ് ധനമന്ത്രി ധവളപത്രം അവതരിപ്പിച്ചത്. ധവളപത്രം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടുത്ത രണ്ടുദിവസങ്ങളിലായി നടക്കുമെന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.
ഈ കണ്ടെത്തലുകള്‍ പാര്‍ലമെന്റിന് പുറത്ത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന് അവര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തെ തുറന്ന് കാട്ടുന്ന ധവളപത്രത്തിന്റെ കണ്ടെത്തലുകള്‍ ബിജെപി രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എത്തിക്കുമെന്ന് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി ന്യൂസ് 18-നോട് പറഞ്ഞു. ”നയപരമായ പക്ഷാഘാതത്തിന്റെ പിടിയില്‍ നിന്ന് സുസ്ഥിരമായ സര്‍ക്കാരിന് കീഴില്‍ സുസ്ഥിരമായ സമ്ബദ് വ്യവസ്ഥയിലേക്ക് ഇന്ത്യക്ക് എങ്ങനെ കരകയറാന്‍ കഴിഞ്ഞുവെന്ന് രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ അറിയണമെന്ന്” മറ്റൊരു കേന്ദ്രമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 സീറ്റുകളും എന്‍ഡിഎയ്ക്ക് 400 സീറ്റുകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. യുപിഎ ഭരണം മൂലമുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്താണ് ചെയ്‌തെന്ന് വിവരിക്കാന്‍ യുവാക്കള്‍ക്കായി ബിജെപി പത്രസമ്മേളനം വിളിക്കും. വിദഗ്ധരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കും, മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. യുപിഎയുടെയും എന്‍ഡിഎയുടെയും സാമ്ബത്തിക പ്രകടനത്തെ താരതമ്യപ്പെടുത്തി ധവളപത്രം കൊണ്ടുവരാനുള്ള നീക്കം കുറച്ചുനേരം മാത്രം ഓളമുണ്ടാക്കുന്ന കാര്യമല്ലെന്നും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ബിജെപി സ്വീകരിച്ച ‘റെഡ് ഡയറി’യ്ക്ക് സമാനമായ തന്ത്രമാണിതെന്നും അവര്‍ കരുതുന്നു. രാജസ്ഥാനില്‍ ഇത് വളരെ വലിയ പ്രതിധ്വനിയാണ് ഉണ്ടാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
2016-ല്‍ നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരമൊരു ധവളപത്രം കൊണ്ടുവരാന്‍ താത്പര്യപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പറഞ്ഞത്. അതേസമയം, അത്തരമൊരു ശ്രമത്തിന് അന്നത്തെ സാഹചര്യങ്ങള്‍ അനുയോജ്യമല്ലായിരുന്നുവെന്ന് മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ യുപിഎ സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്ന് കാട്ടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രിക്ക് തോന്നി. കാരണം, രാജ്യത്തെ പൗരന്മാര്‍ക്ക് സമ്ബദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുകയും നിക്ഷേപകര്‍ പരിഭ്രാന്തരാകുകയും ചെയ്യുമെന്ന് അദ്ദേഹം കരുതിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയുടെ രൂപവും പ്രതിച്ഛായയും മാറ്റാനുള്ള സത്യസന്ധമായ ശ്രമമാണിതെന്നും ഏറെ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തിയായിരുന്നെങ്കിലും തൃപ്തികരമായ ഫലമാണ് അത് നല്‍കിയതെന്നും ധവളപത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിപ്രായപ്പെട്ടു. ധവളപത്രം തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നും ലഭിക്കാന്‍ ഒരുമാസം സമയമെടുത്തതായി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. രേഖ തയ്യാറാക്കിയ സംഘവുമായി പ്രധാനമന്ത്രി ഒന്നിലധികം കൂടിക്കാഴ്ചകള്‍ നടത്തിയെന്നും ഓരോ ഘട്ടത്തിലും പ്രതികരണം അറിയിച്ചതായും സ്രോതസ്സുകള്‍ വ്യക്തമാക്കി.