ഭീതിയൊഴിഞ്ഞു ! ഉടമസ്ഥൻ അകത്തായതോടെ അനാഥനായി അലഞ്ഞു തിരിഞ്ഞ് ഭീതി നിറച്ച നായയെ ഏറ്റെടുത്ത് മൃഗസ്നേഹി ; കൂരോപ്പട കോത്തലയിലെ ആശങ്ക അവസാനിച്ചത് ജാഗ്രത ന്യൂസ് വാർത്തയ്ക്ക് പിന്നാലെ 

കോട്ടയം : ഉടമസ്ഥന്‍ പോലീസ് പിടിയിലായതോടെ അനാഥനായി അലഞ്ഞു തിരിഞ്ഞ നായയെ ഏറ്റെടുത്ത് മൃഗസ്നേഹി. കൂരോപ്പട പഞ്ചായത്തില്‍ കോത്തല പറയര്‍കുന്ന് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നാട്ടുകാരിൽ ഭീതി നിറച്ച നായയെയാണ് വാഴൂരിലെ മൃഗ സ്നേഹി ഏറ്റെടുത്തത്. കോത്തല സ്വദേശിയായ ആള്‍ ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് പിടിയിലായതോടെ നോക്കാന്‍ ആളില്ലാതെയായ നായയെ നാട്ടുകാര്‍ തന്നെയാണ് കൂട് തുറന്ന് വിട്ടത്. ഉടമസ്ഥന്‍ റിമാന്റിലാതോടെ ഭക്ഷണം കിട്ടാതെ ഒപ്പമുണ്ടായിരുന്ന മറ്റൊരു നായ ചത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ നായയെ കൂടു തുടര്‍ന്ന് വിട്ടത്. ഇതോടെ റോഡിലൂടെ അലഞ്ഞു തിരിഞ്ഞ നായ നാട്ടുകാരിൽ ഭീതി നിറയ്ക്കുകയായിരുന്നു. നാട്ടുകാർ  പഞ്ചായത്തിലും പാമ്പാടി പോലീസ് സ്റ്റേഷനിലും ബന്ധപ്പെട്ടങ്കിലും നടപടി ഉണ്ടായില്ല. നായയെ ഏറ്റെടുക്കുവാൻ ആരും തയ്യാറാകാതെ വന്നതോടെ വാഴൂർ സ്വദേശി നായയെ ഏറ്റെടുക്കുവാൻ മുന്നോട്ട് വരികയായിരുന്നു. പ്രദേശത്ത് എത്തിയ ഇയാൾ നായയെ ഏറ്റെടുക്കുകയും ചെയ്തു. ജാഗ്രത ന്യൂസ് വാർത്ത നൽകിയതിന് പിന്നാലെയായിരുന്നു സംഭവം.

Advertisements

Hot Topics

Related Articles