അയോധ്യ രാമക്ഷേത്രത്തിലേക്ക് കാണിയ്ക്കയായി ഒഴുകിയെത്തുന്നത് കോടികൾ; “15 ദിവസം ലഭിച്ചത് 12.8 കോടി”, ദർശനം നടത്തിയത് 30 ലക്ഷത്തിലധികം പേർ

അയോധ്യ : പ്രതിദിന ഭക്തരുടെ എണ്ണവും കാണിക്ക വരുമാനവും കൊണ്ട് അമ്പരപ്പിക്കുകയാണ് അയോധ്യയിലെ രാമ ക്ഷേത്രം. ‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത് കോടികൾ. 15 ദിവസം കൊണ്ട് 12.8 കോടി രൂപയാണ് രാമക്ഷേത്രത്തിന് കാണിക്ക വരുമാനയായി ലഭിച്ചത്.

Advertisements

അയോധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഏതാണ്ട് 30 ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനം നടത്തി. ഭക്തരുടെ പ്രതിദിന ശരാശരി 2 ലക്ഷമാണ്. കാണിക്ക വരുമാനത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. 15 ദിവസം കൊണ്ട് 12.8 കോടി കാണിക്ക വരുമാനമായി ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് മാത്രം കാണിക്കുകയായി ലഭിച്ചത് 3.17 കോടി രൂപയാണ്. പ്രതിഷ്ഠയ്ക്ക് മുമ്പുള്ള ശരാശരി പ്രതിമാസ സംഭാവന 40-50 ലക്ഷം രൂപയായിരുന്നു. ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന നാല് പെട്ടികൾ ഉൾപ്പെടെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള സംഭാവനപ്പെട്ടികൾ വഴിയോ ഓൺലൈനായോ ഭക്തർക്ക് കാണിക്ക നൽകാം.

Hot Topics

Related Articles