കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജിൽ കത്തിക്കുത്ത് : പരിക്കേറ്റയാൾ ജില്ലാ ആശുപത്രിയിൽ ; പ്രതി പൊലീസ് കസ്റ്റഡിയിൽ 

കോട്ടയം : ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജിൽ കത്തിക്കുത്ത്. ചിറ്റാർ സ്വദേശിയായ മോഹനനാണ് കുത്തേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കണ്ടത്തിൽ ലോഡ്ജിൽ താമസിച്ചിരുന്ന രണ്ട് പേർ ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റയാളെ താമസക്കാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ ശരീരത്തിൽ രണ്ടിടത്ത് കുത്ത് ഏറ്റിട്ടുണ്ട്. അക്രമിയെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

Hot Topics

Related Articles