മല്ലപ്പള്ളിയിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം: ഡ്രൈവർക്ക് നിസ്സാര പരുക്ക്

മല്ലപ്പള്ളി :
മല്ലപ്പള്ളിയിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. മല്ലപ്പള്ളി – ഖാദി പ്ലാസ ബൈപ്പാസ് റോഡിൽ
ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം നടന്നത്. കർണ്ണാടകയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisements

Hot Topics

Related Articles