പാലായിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട: പശ്ചിമബംഗാളിൽ നിന്നും കടത്തി കൊണ്ടുവന്ന രണ്ടര കിലോയോളം കഞ്ചാവുമായി  രണ്ട് പേർ പിടിയിൽ 

പാലാ : പാലായിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാളിൽ നിന്നും കടത്തി കൊണ്ടുവന്ന രണ്ടര കിലോയോളം കഞ്ചാവുമായി  രണ്ട് പേർ പിടിയിൽ. പശ്ചിമബംഗാൾ മുഷിദാബാദ് ജില്ലയിൽ, ദർഗാപൂർ വില്ലേജിൽ കോലാഗാച്ചി ഓഫീസ് പരിധിയിൽ താമസിക്കുന്ന ആരിഫ് അഹമ്മദ് (21) ,  മുഷിദാബാദ് ബാ രമുള്ള വില്ലേജിൽ ഹാട് ത്പര  പോസ്റ്റ് ഓഫീസ്  പരിധിൽ ട്യൂട്ൽ എസ് കെ (24)  എന്നിവരെയാണ് കോട്ടയം എക്സൈസ് സംഘം പിടി കൂടിയത്. പാലാ  എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.  പശ്ചിമബംഗാളിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ശേഷം പാലായിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2.4 കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്.  ട്രെയിനിൽ എസി കമ്പാർട്ട്മെന്റിൽ ആയിരുന്നു സ്ഥിരമായി ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നിരുന്നത് എന്ന അന്വേഷണത്തിൽ വെളിവായി. ലോക്സഭ ഇലക്ഷൻ നോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ എക്സൈസ് പരിശോധനകൾ കർശനമാക്കിയ  സാഹചര്യത്തിലാണ് പ്രതികൾ എത്ര അധികം കഞ്ചാവുമായി അറസ്റ്റിലാകുന്നത്. കൂടുതൽ പ്രതികൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിലേക്ക് മറ്റും ഊർജിത അന്വേഷണങ്ങൾ നടന്നുവരികയാണ്. റെയിഡിൽ പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി,   അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റ്റ്റീവ് ഓഫീസർ അനീഷ് കുമാർ കെ വി, പ്രിവന്റി ഓഫീസർ (ഗ്രേഡ്) മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ തൻസീർ,  അഖിൽ പവിത്രൻ, അരുൺ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles