അമിതഭാരം കേറ്റിയ തടി ലോറികൾ നിരന്തരം പായുന്നു : ചുങ്കപ്പാറ നിർമ്മലപുരം റോഡിൽ വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്നത് പതിവാകുന്നതായി പരാതി

മല്ലപ്പള്ളി :
ചുങ്കപ്പാറ മാരംങ്കുളം – നിർമ്മലപുരം റോഡിൽ തടികൾ അമിത ലോഡ് കയറ്റി പോകുന്നതിനാൽ ദിനംപ്രതി വൈദ്യുത ലൈനുകളും കേബിൾ കണക്ഷനുകളും തടിയിൽ കുരുങ്ങി പൊട്ടിവീഴുന്നതു പതിവാകുന്നു. പല തവണ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ രേഖാമൂലവും, ഫോൺ മുഖേനയും പരാതി നൽകി പറഞ്ഞിട്ടും നടപടി ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം നിർമ്മലപുരത്തു നിന്നും അമിത ലോഡ് കയറ്റി വന്ന വാഹനത്തിൽ കേബിളുകൾ കുടുങ്ങി നാല് കിലോമീറ്റർ ദൂരം റോഡിൽ കൂടി വലിച്ച് മാരംങ്കുളം ചുങ്കപ്പാറ ജംഗ്ഷനിൽ കൂടി അപകടകരമാംവിധം പോയപ്പോൾ ചുങ്കപ്പാറ എസ്.എൻ.ഡി.പി പടിയ്ക്കൽ നാട്ടുകാർ ലോറി തടയുകയും പോലീസിൽ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല എന്ന് നാട്ടുകാർ പറയുന്നു.

Advertisements

അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ
മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ കളക്ടർ, മനുഷ്യവകാശ കമ്മീഷൻ, ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ളവർക്ക് പരാതി നൽകുന്നതിന് നാട്ടുകാർ തീരുമാനിച്ചു.

Hot Topics

Related Articles