കുമരകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിൽ വീണു കിടന്ന യുവാവിന് രക്ഷകനായത് പൊലീസുദ്യോഗസ്ഥൻ : നിരവധി ആളുകൾ നോക്കിനിൽക്കെ റോഡിൽ വീണു കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് സിവിൽ പൊലീസ് ഓഫീസർ

കുമരകത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിൽ വീണു കിടന്ന യുവാവിനെ നാട്ടുകാർ നോക്കിനിൽക്കെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത് സിവിൽ പൊലീസ് ഓഫീസർ. കുമരകത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന യുവാവിനാണ് പൊലീസ് ഉദ്യോഗസ്ഥൻ രക്ഷകനായത്. കുമരകം പള്ളിച്ചിറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ വേളൂർ സ്വദേശി വിഷ്ണു (28 ) വിനെയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രദീപ് ആശുപത്രിയിൽ എത്തിച്ചത്.

പ്രദീപ്

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച വൈകിട്ട് ഒമ്പതരയോടെ കുമരകം പള്ളിച്ചിറയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് കുമരകത്തേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കും പള്ളിച്ചിറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പതിനഞ്ച് മിനിറ്റോളം വിഷ്ണു റോഡിൽ വീണു കിടന്നു.

ഈ സമയത്താണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രദീപ് ഇതുവഴി എത്തുന്നത്. ഭാര്യയുമായി കാറിൽ ഇതുവഴി എത്തിയ പ്രദീപ് നാട്ടുകാർ കൂടി നിൽക്കുന്നത് കണ്ടാണ് കാർ നിർത്തിയത്. കാർ നിർത്തി ഭാര്യയെ ഇറക്കിയ ശേഷം പ്രദീപ് സ്ഥലത്ത് ഓടിയെത്തി. തുടർന്ന്, പ്രദീപ് സ്വന്തം വാഹനത്തിൽ പ്രദേശവാസിയായ യുവാവിനൊപ്പം പരിക്കേറ്റ വിഷ്ണുവിനെയുമായി ആശുപത്രിയിൽ എത്തി. വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

Hot Topics

Related Articles