എം.സി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി; അപകടത്തിൽ കായംകുളം സ്വദേശിയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ; വീഡിയോ ഇവിടെ കാണാം

ചങ്ങനാശേരിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രാദേശിക ലേഖകൻ

Advertisements

ചങ്ങനാശേരി; എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യാത്രക്കാരൻ മരിച്ചു. അപകടത്തിൽ രണ്ടു പേർക്കു സാരമായി പരിക്കേറ്റു. കായംകുളം പത്തിയൂർ അക്കിത്തത് സുഭാഷ് (41)ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശികളായ മോഹിത് ഷൈജു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങനാശേരി ളായിക്കാട് എം.സി റോഡിലായിരുന്നു അപകടം. കോട്ടയം നഗരത്തിൽ നടന്ന ഹൗസ് വാമിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയതായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ ളായിക്കാട് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

അപകടത്തിൽ സാരമായി പരിക്കേറ്റ സുഭാഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിലാണ് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. മോഹിത്താണ് കാർ ഓടിച്ചിരുന്നത്. മൃതദേഹം ചങ്ങനാശേരിയിലെ ആശുപത്രി മോർച്ചറിയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ചങ്ങനാശേരി പൊലീസ് കേസെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.