നാല്‍പ്പതിനായിരം രൂപ കൈക്കൂലി വാങ്ങി; പാലക്കാട്ട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയില്‍

പാലക്കാട് : പാലക്കാട്ട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയില്‍. നാല്‍പ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് താലൂക്ക് സർവേയർ മണ്ണാർക്കാട് താലൂക്ക് സർവേയർ പി.സി.രാമദാസ് (ഗ്രേഡ് വണ്‍) പാലക്കാട് വിജിലൻസ് സംഘത്തിൻ്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെൻ്റ് സ്ഥലത്തിൻ്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യില്‍ നിന്നും പണം വാങ്ങുന്നതിനിടയിലാണ് പിടിവീണത്. 50,000 രൂപയായിരുന്നു ഇയാള്‍ കൈക്കൂലി ചോദിച്ചിരുന്നത്. നാല്‍പ്പതിനായിരം രൂപയാണ് നല്‍കിയത്. ഇതു വാങ്ങുന്നതിനിടെയാണ് പിടിവീണത്.

Advertisements

Hot Topics

Related Articles