ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരെഞ്ഞെടുക്കണമെന്ന് യുപി ജനത കാണിച്ചു തന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതില്‍ പണം വിനിയോഗിച്ചു. എന്നാല്‍ ഫലം ഇതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചർച്ച ചെയ്യും. കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നെന്നും നിർഭാഗ്യവശാല്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
Advertisements