കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചിലിനെ തുടർന്ന് ഇന്ന് കൊല്ലം പോർട്ടിനുള്ളില് നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Advertisements