ന്യൂനപക്ഷ കമ്മിഷന്‍ പത്തനംതിട്ട ജില്ലാ സെമിനാര്‍ നാളെ

പത്തനംതിട്ട :
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ജൂണ്‍ 8 (നാളെ) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അംഗം പി റോസ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിക്കും.

Advertisements

കമ്മിഷന്‍ അംഗങ്ങളായ എ സൈഫുദ്ദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകള്‍, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറില്‍ ഉണ്ടാകും. രാവിലെ 9:30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

Hot Topics

Related Articles