കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകര്‍ന്നു; മൂന്നു പേര്‍ക്ക് പരിക്ക്

തൃശൂർ: കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്ബുരാന്റെ പ്രതിമ. തൃശൂർ നഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles