കോട്ടയം: ഹോമിയോപ്പതി വകുപ്പിന് കീഴിൽ കോട്ടയം, കുറിച്ചി, പാലാ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഫീവർ ക്ലീനിക്കുകൾ ആരംഭിച്ചു. രാവിലെ ഒമ്പതു മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ പകർച്ചപ്പനി, മറ്റു മഴക്കാല രോഗങ്ങൾ എന്നിവക്കുള്ള ചികിത്സ ലഭ്യമാണ്. ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ ജില്ലയിലെ എല്ലാ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ഡി.എം.ഒ. അറിയിച്ചു.
Advertisements